മേഘാലയ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്

By News Desk, Malabar News
Conrad Sangma Tested Covid positive
Conrad Sangma
Ajwa Travels

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സങ്മക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. തനിക്ക് രോഗം സ്‌ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ താനുമായി സമ്പർക്കം പുലർത്തിയവർ എത്രയും പെട്ടെന്ന് നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ പരിശോധനക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം,മേഘാലയിൽ 75 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,586 ആയി. 11,883 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. 123 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

Also Read: കാലാവസ്‌ഥ വ്യതിയാനം; ചരിത്രപരമായി ഇന്ത്യ ഉത്തരവാദികളല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE