കാലാവസ്‌ഥ വ്യതിയാനം; ചരിത്രപരമായി ഇന്ത്യ ഉത്തരവാദികളല്ല

By Trainee Reporter, Malabar News
prakash-javadekart
Ajwa Travels

ന്യൂഡെൽഹി: കാലാവസ്‌ഥ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളെല്ലെന്ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ . എന്നാൽ ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ മലിനീകരണം കുറക്കുന്നതിനായി ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.

കാലാവസ്‌ഥ വ്യതിയാനം ഒറ്റ രാത്രികൊണ്ട് ഉണ്ടായ പ്രതിഭാസമല്ല. കഴിഞ്ഞ 100 വർഷങ്ങൾ കൊണ്ടുണ്ടായതാണെന്ന് ജാവദേക്കർ പറഞ്ഞു. ആഗോള ബഹിർഗമനത്തിന്റെ 25 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. യൂറോപ്പ് 22 ശതമാനവും ചൈന 13 ശതമാനവും പുറംതള്ളുന്നുണ്ട്. അതേസമയം ഇന്ത്യയുടെ വിഹിതം 3 ശതമാനം മാത്രമാണ്. ഈ കാലാവസ്‌ഥ വ്യതിയാനത്തിന് നമ്മൾ ഒരു തരത്തിലും ഉത്തരവാദികളല്ല, കേന്ദ്രമന്ത്രി പറഞ്ഞു.

നിലവിൽ ആഗോള ബഹിർഗമനത്തിന്റെ 6.8 ശതമാനം മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. ഇന്ത്യയുടെ പ്രതിശീർഷ ആളോഹരി ബഹിർഗമനം 1.9 ടൺ മാത്രമാണ്. ആഗോള ബഹിർഗമനത്തിന്റെ 13.5 ശതമാനവും പുറംതള്ളുന്നത് അമേരിക്കയാണ്. ചൈന 30 ശതമാനവും യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ യൂണിയൻ 8.7 ശതമാനവും സംഭാവന ചെയ്യുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

Read also: ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE