അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകും; അംഗത്വ ഫീസ് ഇരട്ടിയിലധികമാക്കി

By Team Member, Malabar News
Membership Fee Doubled In The Malayalam Film Actors Association
Ajwa Travels

എറണാകുളം: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ തീരുമാനങ്ങൾ. അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൂടാതെ വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്നും പ്രസിഡണ്ട് മോഹൻലാൽ വ്യക്‌തമാക്കി.

ഒപ്പം തന്നെ ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും അമ്മയുടെ ഭാരവാഹികൾ വ്യക്‌തമാക്കി. ഇനിമുതൽ ജിഎസ്‌ടി ഉൾപ്പടെ 2,05,000 രൂപയായിരിക്കും അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു അംഗത്വ ഫീസ്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും. കൂടാതെ സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്‌റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.

Read also: ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്നും പുറത്താക്കിയിട്ടില്ല; വിശദീകരണം തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE