‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത തിരഞ്ഞെടുപ്പ് ജൂണിൽ?

നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.

By Senior Reporter, Malabar News
Malabarnews_mohanlal
മോഹൻലാൽ
Ajwa Travels

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് വ്യക്‌തമാക്കി നടൻ മോഹൻലാൽ. ഭാരവാഹിത്വം ഏറ്റെടുക്കേണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടതെന്നാണ് വിവരം. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിൽ മോഹൻലാൽ പ്രസിഡണ്ടും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന പിരിച്ചുവിട്ടിരുന്നു. അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അടുത്ത ജൂണിൽ മാത്രമേ ഇത് നടക്കാൻ സാധ്യതയുള്ളൂ.

ഒരു വർഷത്തേക്കാണ് താൽക്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നുവർഷത്തിൽ ഒരിക്കലാണ് സാധാരണയായി ജനറൽ ബോഡി കൂടി ഭരണവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡി യോഗമാണ് മോഹൻലാലിനെ പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരാൻ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും.

പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വന്നതും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതും. ഇതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ പല പ്രമുഖർക്കുമെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായി. ഈ സാഹചര്യത്തിലെല്ലാം ‘അമ്മ’ നേതൃത്വം അഴകൊഴമ്പൻ നിലപാടാണ് സ്വീകരിച്ചതെന്ന രൂക്ഷവിമർശനം ഉയർന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് അമ്മയ്‌ക്ക്‌ , പ്രതികൂല നിലപാടുമില്ല എന്ന നിലപാടെടുത്ത സിദ്ദിഖിന് നേരെയും ആരോപണങ്ങൾ ഉയർന്നതോടെ അദ്ദേഹം രാജിവെച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണത്തിൽ അകപ്പെട്ടു. ഇതോടെ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യം ഉണ്ടായതോടെ ഭാരവാഹികൾ ഒന്നടങ്കം രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ആയിരുന്നു.

Most Read| യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്‌; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE