യമുനക്ക് കുറുകെ വീണ്ടും മെട്രോ

By Team Member, Malabar News
Malabarnews_delhimetro
Representational image
Ajwa Travels

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ പ്രാരംഭഘട്ടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. യമുന നദിക്ക് കുറുകെയുള്ള അഞ്ചാമത്തെ മെട്രോയാവുമിത്. ഡല്‍ഹിയിലെ മജ്ലിസ് പാര്‍ക്ക് മുതല്‍ മൗജ്പുര്‍ വരെയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. ഇതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) 4-ആം ഘട്ടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാവുന്നത്.

പ്രസ്തുത മെട്രോപാളം സൂര്‍ഘട്ട് മെട്രോ സ്റ്റേഷനെയും സോണിയ വിഹാര്‍ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കും. സ്ഥലത്തെ ജിയോടെക്നിക്കല്‍ പരിശോധനകള്‍ക്കുശേഷമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാനദിക്ക് കുറുകെ ക്യാന്റിലിവര്‍ കണ്‍സ്ട്രക്ഷന്‍ രീതികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആദ്യ മെട്രോയാണിത്. ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ബിഐഎം) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ മെട്രോറെയിലിന്റെ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നിലവിലുള്ള രണ്ട് പാലങ്ങള്‍ക്ക് ( വസീറാബാദ് പാലത്തിനും സിഗ്‌നേച്ചര്‍ പാലത്തിനും) ഇടയിലായിരിക്കും മെട്രോയ്ക്കുള്ള പുതിയ പാലം നിര്‍മിക്കുക. യമുനയുടെ ഇരുവശത്തേക്കുമായി ഓള്‍ഡ് വസീറാബാദ് പാലം വരെ 385 മീറ്ററും സിഗ്‌നേച്ചര്‍ പാലത്തിന്റെ 213 മീറ്റര്‍ വരെയുമാകും നിര്‍ദിഷ്ട മെട്രോ നിര്‍മിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE