തൃശൂര്‍: മില്‍മ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ദയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം.
മസ്‌തിഷ്‌കത്തിലുണ്ടായ രക്‌ത സ്രാവത്തെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു. സംസ്‌കാരം വൈകിട്ട് അവിണിശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
32 വര്‍ഷമായി മില്‍മ ഡറയക്‌ടർ ബോര്‍ഡിലുള്ള ബാലന്‍ മാസ്‌റ്റര്‍ 2019 ജനുവരിയിലാണ് ചെയര്‍മാനായത്. ഇതിന് മുൻപ് ആറ് വര്‍ഷം എറണാകുളം മേഖലാ ചെയര്‍മാനായി പ്രവർത്തിച്ചിരുന്നു.
മികച്ച സംരംഭകനുള്ള ഇന്ത്യന്‍ ഇക്കണോമിക് റിസര്‍ച്ച് അസോസിയേഷന്‍ അവാര്‍ഡും മികച്ച സഹകാരിക്കുള്ള അവാര്‍ഡും ലഭിച്ച ഇദ്ദേഹം കര്‍ഷക കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട്, മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡണ്ട്, സംസ്‌ഥാന സഹകരണ യൂണിയന്‍ അംഗം എന്നീ പദവികളും വഹിച്ചു. അഖില കേരള എഴുത്തച്ഛന്‍ സമാജം സംസ്‌ഥാന വൈസ് പ്രസിഡണ്ട് കൂടിയായായിരുന്നു.
Most Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും


































