ഗർഭിണിയെ അനുഗമിച്ച ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി മന്ത്രി

By Team Member, Malabar News
Minister Veena George Congratulate Doctors In Chittur Taluk Hospital
Ajwa Travels

തിരുവനന്തപുരം: ഗര്‍ഭിണിയ്‌ക്ക്‌ താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലുള്ള ഡോക്‌ടർമാരേയും നഴ്‌സുമാരേയും അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.

ഗൈനക്കോളജിസ്‌റ്റ് ഡോക്‌ടർ ആര്‍ ശ്രീജ, അനസ്‌തെറ്റിസ്‌റ്റ് ഡോക്‌ടർ ജയമിനി, നഴ്‌സുമാരായ രജ്‌ഞുഷ, അനീഷ എന്നിവരെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആരോഗ്യ മേഖലയ്‌ക്ക്‌ ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്‌തതെന്നും, തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയ്യൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയും വരെ കൂടെ നിന്ന് പരിചരിച്ചത് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ പാലക്കാട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു.

Read also: കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE