ചൈനയിലും ഹിറ്റായി ‘മിന്നൽ മുരളി’; വീഡിയോ പങ്കുവെച്ച് ബേസിൽ

By News Bureau, Malabar News
Ajwa Travels

റിലീസ് ദിവസം തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്‌റ്റില്‍ ഒന്നാമതെത്തിയ ടൊവിനോ ചിത്രം ‘മിന്നൽ മുരളി’യുടെ പുതിയ വിശേഷം പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്. ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി മാറിയ ചിത്രം അങ്ങ് ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ തന്റെ ദിവസം മനോഹരമാക്കി എന്ന് പറഞ്ഞുകൊണ്ടാണ് ബേസില്‍ വീഡിയോ പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നല്ല സിനിമയ്‌ക്ക് ഭാഷ തടസമല്ലെന്നാണ് ഭൂരിഭാ​ഗം പേരുടെയും പ്രതികരണം.

കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മലയാളത്തിലെ ആദ്യത്തെ ‘സൂപ്പർ ഹീറോ ചിത്രം’ എന്ന് വിശേഷണത്തോടെ ‘മിന്നൽ മുരളി’ റിലീസ് ചെയ്‌തത്‌. നെറ്റ്ഫ്‌ളിക്‌സിലൂടെ ആയിരുന്നു റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദ, ഇംഗ്ളീഷ് ഭാഷകളിലുമാണ് ചിത്രം എത്തിയത്.

Most Read: കിവീസിന് എതിരെ ആധികാരിക ജയം; ചരിത്രം കുറിച്ച് ബംഗ്ളാദേശ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE