വെല്ലിംഗ്ടൺ: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബംഗ്ളാദേശ്. ചരിത്രത്തിലാദ്യമായി ബംഗ്ളാദേശ് ന്യൂസിലൻഡ് മണ്ണില്‍ വിജയം സ്വന്തമാക്കി. ബേ ഓവല്‍ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് അവർ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻന്ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ബംഗ്ളാദേശിന്റെ ജയം. സ്കോര്‍: ന്യൂസിലന്‍ഡ് 328 & 169, ബംഗ്ളാദേശ് 458 & 42/2.
മൂന്ന് ഫോര്‍മാറ്റിലും ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ ഒരിക്കല്‍ പോലും ബംഗ്ളാദേശിന് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ബേ ഓവല്‍ ടെസ്റ്റിന് മുമ്പ് 32 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അപ്പോഴെല്ലാം ന്യൂസിലന്‍ഡിന് തന്നെയായിരുന്നു ആധിപത്യം.
ന്യൂസിലന്‍ഡിനെതിരെ കളിച്ച 16 ടെസ്റ്റില്‍ ബംഗ്ളാദേശിന്റെ ആദ്യ ജയം കൂടിയാണിത്. 2011ന് ശേഷം കിവീസിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീം കൂടിയായി ബംഗ്ളാദേശ്.
Read Also: ആർഎസ്എസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രത