‘ഷബാഷ് മിതു’; മിതാലി രാജിന്റെ ബയോപിക് തിയേറ്ററുകളിലേക്ക്

By Film Desk, Malabar News
Ajwa Travels

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചിത്രം ‘സബാഷ് മിതു’വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മിതാലിയുടെ വേഷം അവതരിപ്പിക്കുന്ന താപ്‌സി പന്നുവാണ് റിലീസ് വിശേഷങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

നേരത്തെ ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘സബാഷ് മിതു’വിൽ വിജയ് റാസും താപ്‌സിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയ ആവേനയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സിര്‍ഷ റേ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ഏകദിനത്തില്‍ 7000 റണ്ണുകള്‍ നേടിയ ഏക വനിതാ ക്രിക്കറ്റ് താരം, ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരം എന്നിങ്ങനെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മിതാലിയുടെ ജീവിതം ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും ക്രിക്കറ്റ് ആസ്വാദകരും. വനിതാ ഏകദിന ടെസ്‌റ്റ് ടീമുകളുടെ ക്യാപ്റ്റൻ കൂടിയാണ് മിതാലി രാജ്.

Most Read: ഐപിഎൽ; ഇന്ന് മുംബൈ- രാജസ്‌ഥാൻ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE