സ്‌റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്‌ട്ര ഉച്ചകോടിയെ 16ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

By Staff Reporter, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെല്‍ഹി: വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പും വാണിജ്യ വ്യാവസായ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്‌റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഈ മാസം 15, 16 തീയതികളിലാണ് ഉച്ചകോടി നടക്കുക.

ജനുവരി 16നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയേ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക. വിവിധ സ്‌റ്റാര്‍ട്ടപ്പുകളുമായി പ്രധാനമന്ത്രി സംവദിക്കും.

2016 ജനുവരി 16ന് പ്രധാനമന്ത്രി ആരംഭിച്ച സ്‌റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ അഞ്ചാം വാര്‍ഷികമാണ് ഉച്ചകോടി അടയാളപ്പെടുക. ബിംസ്ടെക് സ്‌റ്റാര്‍ട്ടപ്പ് കോണ്‍ക്‌ളേവിന്റെ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെക്കുറിച്ച് 2018 ഓഗസ്‍റ്റില്‍ കാഠ്മണ്ഡുവില്‍ നടന്ന നാലാമത്തെ ബിംസ്ടെക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റങ്ങളെ കൂട്ടായി വികസിപ്പിക്കുന്നതിനും ശക്‌തിപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹുരാഷ്‌ട്ര സഹകരണം വര്‍ധിപ്പിക്കുന്നതിന് 24 സെഷനുകളായി നടക്കുന്ന ഉച്ചകോടി സാക്ഷ്യം വഹിക്കും.

Read Also: വെൽഫെയർ പാർട്ടിയെ മുല്ലപ്പള്ളിക്ക് നന്നായി അറിയാം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE