രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്

By Staff Reporter, Malabar News
Startup in india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നിലവിൽ 53,000 സ്‌റ്റാർട്ട്അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം ഉന്നയിച്ചത്. ഇദ്ദേഹം ധനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി അംഗം കൂടിയാണ്.

പ്രത്യക്ഷമായും പരോക്ഷമായും രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകിയെന്നായിരുന്നു ചോദ്യം. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്‌റ്റാർട്ട്അപ്പുകളെ പ്രൊമോട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശാണ് മറുപടി നൽകിയത്. ‘ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്’ ഇതുവരെ 52,391 സ്‌റ്റാർട്ട്അപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു.

2021 ജൂലൈ 14 വരെയുള്ള സ്‌റ്റാർട്ട്അപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. അര ലക്ഷത്തിലേറെ സ്‌റ്റാർട്ട്അപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2016ലാണ് കേന്ദ്രസർക്കാർ സ്‌റ്റാർട്ട്അപ്പ് ഇന്ത്യ പ്രൊജക്‌ടിന് രൂപം നൽകിയത്. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപയുടെ ‘സ്‌റ്റാർട്ട്അപ്പ് ഇന്ത്യ സീഡ്’ ഫണ്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരുന്നു.

Read Also: ആർക്കൈവ്​ ചാറ്റുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി വാട്‌സ്ആപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE