ആർക്കൈവ്​ ചാറ്റുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി വാട്‌സ്ആപ്

By Syndicated , Malabar News
watsapp
Ajwa Travels

ന്യൂഡെല്‍ഹി: ആര്‍ക്കൈവ് ചാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാട്‌സ്ആപ്. പുതിയ സന്ദേശങ്ങള്‍ വന്നാലും ആര്‍ക്കൈവ് ചാറ്റുകളില്‍ അവയുടെ നോട്ടിഫിക്കേഷന്‍ കാണിക്കില്ലെന്നാണ് വാട്‌സ്ആപ് വ്യക്‌തമാക്കുന്നത്. വീണ്ടും നോട്ടിഫിക്കേഷന്‍ ലഭിക്കണമെങ്കില്‍ അണ്‍ആര്‍ക്കൈവ് ചെയ്യണം. ഐഫോണ്‍, ആൻഡ്രോയ്‌ഡ് ഉപയോക്‌താക്കള്‍ക്ക് ഒരുപോലെ ഈ നിയന്ത്രണം ബാധകമാണെന്ന് വാട്‌സ്ആപ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

അതേസമയം ഉപയോക്‌താക്കള്‍ക്ക് സ്വന്തം ഇൻബോക്‌സില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനായാണ് ഇത് നടപ്പാക്കുന്നത് എന്നാണ് വാട്‌സ്ആപ് വിശദീകരിക്കുന്നത്. നേരത്തെ ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്‌താൽ പുതിയ സന്ദേശങ്ങള്‍ വരുന്നതോടെ ആ ചാറ്റുകള്‍ വീണ്ടും സജീവമാകുമായിരുന്നു. നിലവില്‍വന്ന പുതിയ മാറ്റത്തോടെ അത് ഇല്ലാതാകും.

Read also: ‘ത തവളയുടെ ത’; ജോസഫ് ജീര കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുക്കുന്ന ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE