‘ത തവളയുടെ ത’; ജോസഫ് ജീര കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുക്കുന്ന ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
'Tha Thavalayude Tha _ Francis Joseph Jeera Movie
Ajwa Travels

വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ കഥയിലൂടെ കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻത തവളയുടെ ത എന്ന വേറിട്ട ടൈറ്റിലിൽ ഒരു സിനിമയുമായി എത്തുകയാണ് നവാഗത സംവിധായകനായ ഫ്രാൻസിസ് ജോസഫ് ജീര.

ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിൽ, കപ്പേളയുടെ സഹസംവിധായകനായിരുന്ന ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന ത തവളയുടെ ത അതിന്റെ ഒഫീഷ്യൽ ടൈറ്റിൽ ഇന്നാണ് റിലീസ് ചെയ്‌തത്‌.

ടൈറ്റിൽ പോസ്‌റ്ററിൽ ഉപയോഗിച്ച വർണങ്ങളും ചിത്രങ്ങളും കുട്ടികളെ സ്വാധീനിക്കാനുള്ള രീതിയാണ് പിന്തുടർന്നിട്ടുള്ളത്ഇനി പുറത്തിറങ്ങാനിരിക്കുന്ന ആര്‍ജെ മഡോണ, ഈയൽ എന്നിവയിലും അസോസിയേറ്റ് ഡയറക്‌ടറായി ഫ്രാന്‍സിസ് ജോസഫ് ജീര പ്രവര്‍ത്തിച്ചിട്ടുണ്ട്.

സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, അനു സിത്താര, ബാദുഷ എൻഎം, ജീത്തു ജോസഫ്‌, കണ്ണൻ താമരക്കുളം, സുരഭി ലക്ഷ്‌മി, മെറീന മൈക്കിൾ, ആദ്യപ്രസാദ്, ഗീതി സംഗീത എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഒഫീഷ്യൽ ടൈറ്റിൽ റിലീസ് ചെയ്‌തത്‌.

മൈ ഡിയർ കുട്ടിച്ചാത്തൻ, ഫിലിപ്‌സ്‌ ആന്റ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങൾ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ത തവളയുടെ ത എന്ന ചിത്രവുമായി ഫ്രാൻസിസ് ജോസഫ് ജീര എത്തുന്നത്.

'Tha Thavalayude Tha _ Francis Joseph Jeera Movie

ബാലതാരങ്ങൾക്ക് പുറമേ ലുക്‌മാൻ, അനിൽ ഗോപാൽ, നന്ദൻ ഉണ്ണി, അജിത് കോശി തുടങ്ങിയവരും ‘ത തവളയുടെ ത’ യിൽ അഭിനയിക്കുന്നു. ബിപിൻ ബാലകൃഷ്‌ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം നിഖിൽ രാജൻ മേലേയിലാണ് ചെയ്യുന്നത്. ബീയാർ പ്രസാദ് പാട്ടു വരികൾ എഴുതുമ്പോൾ അനീസ് നാടോടി കലാസംവിധാനം നിർവഹിക്കുന്നു.

'Tha Thavalayude Tha _ Francis Joseph Jeera Movieകുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുന്ന സിനിമ, അതായിരിക്കും ‘ത തവളയുടെ ത’ -ജോസഫ് ജീര

സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, വസ്‌ത്രാലങ്കാരം: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്‌റ്റിൽസ് ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറ്കടർ: ഗ്രാഷ്, കളറിസ്‌റ്റ്: നികേഷ് രമേഷ്, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പികെ എന്നിവരും വാർത്താ പ്രചരണം പി ശിവപ്രസാദുമാണ്. എം ആർ പ്രൊഫഷണലാണ് ത തവളയുടെ ത യുടെ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Most Read: ‘ഉടുമ്പ്’ U/A സർട്ടിഫിക്കറ്റ് നേടി; റിലീസ് തിയേറ്ററിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE