മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്

By News Bureau, Malabar News
alone movie-teaser
Ajwa Travels

നീണ്ട 12 വര്‍ഷങ്ങൾക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘എലോണി’ന്റെ ടീസർ പുറത്തുവിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ റിലീസ് ചെയ്‌തത്‌. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 39,000ൽ ഏറെ ആളുകളാണ് ടീസർ കണ്ടത്.

അതേസമയം സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്നും സൂചനയുണ്ട്.

രാജേഷ് ജയറാമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ ഡ‍ോൺമാക്‌സ് ആണ്. സംഗീതം ജേക്‌സ് ബിജോയ്.

Alone-Mohanlal

1997ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ആറാം തമ്പുരാനി’ലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. പിന്നീട് 2000ൽ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നരസിംഹ’വും തിയേറ്ററുകൾ ഇളക്കിമറിച്ചു. ഇരുവരും ഒന്നിച്ച താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയും വൻ വിജയമായിരുന്നു. 2009ൽ പുറത്തിറങ്ങിയ ‘റെഡ് ചില്ലീസാ’ണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

Most Read: ഐപിഎൽ; കലാശപ്പോരിൽ ഇന്ന് കൊൽക്കത്തയും ചെന്നൈയും നേർക്കുനേർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE