തിരുവനന്തപുരം വിമാനത്താവളം; കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനം

By Team Member, Malabar News
More Flights Will Be Started From Trivandrum International Airport
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ മാർച്ച് ഒന്നാം തീയതി മുതൽ ആഭ്യന്തര സർവീസുകളുടെ പ്രതിവാര എണ്ണം 60ൽ നിന്നും 79 ആക്കി ഉയർത്തും.

തിരുവനന്തപുരത്ത് നിന്നും ബാംഗ്ളൂരിലേക്കുള്ള സർവീസുകളുടെ എണ്ണം ആഴ്‌ചയിൽ 7ൽ നിന്നും 20 ആയി ഉയർത്തുമെന്ന് ഇൻഡിഗോ എയർലൈൻ വ്യക്‌തമാക്കിയിട്ടുണ്ട്‌. ടിക്കറ്റിനായുള്ള തിരക്ക് പരിഗണിച്ചാണ് ഈ തീരുമാനം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 2 സർവീസുകളും വൈകുന്നേരം ഒരു സർവീസും വച്ച് പ്രതിദിനം 3 സർവീസുകൾ ആയിരിക്കും ഉണ്ടാകുക.

കൂടാതെ കേരളത്തിനുള്ളിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്ക് എല്ലാ ദിവസവും സർവീസുകൾ ഉണ്ടാകും. നേരത്തെ ആഴ്‌ചയിൽ 4 സർവീസുകൾ മാത്രമായിരുന്നു ഈ വിമാനത്താവളങ്ങളിലേക്ക് ഉണ്ടായിരുന്നത്. ഡെൽഹി, പൂനെ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വേനൽക്കാല ഷെഡ്യൂളിൽ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE