എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്‌തു

By News Bureau, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ആത്‌മകഥ ‘ഉങ്കളില്‍ ഒരുവന്‍’ (one among you) പ്രകാശനം ചെയ്‌തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുള്ള തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്‌.

മുതിര്‍ന്ന ഡിഎംകെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ദുരൈമുരുഗന്‍ പുസ്‌തകം ഏറ്റുവാങ്ങി. 1976ൽ അറസ്‌റ്റിലാകുന്നതു വരെയുള്ള സ്‌റ്റാലിന്റെ 23 വർഷത്തെ ജീവിത കഥയാണ് ‘ഉങ്കളില്‍ ഒരുവന്‍’ പറയുന്നത്.

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തില്‍ ആകുമ്പോള്‍ ഒറ്റയ്‌ക്ക് നിന്ന് പ്രതിരോധിക്കാന്‍ എംകെ സ്‌റ്റാലിന്‍ എപ്പോഴും മുന്നിലുണ്ടാകാറുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

‘തമിഴും കേരളവും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ദ്രാവിഡ രാഷ്‌ട്രീയം സാധാരണക്കാരുടെ സംരക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്‌തിപ്രാപിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണിത്; മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read: ഓപ്പറേഷൻ ഗംഗ; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE