തിരുവനന്തപുരം: യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കിയതിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര പുരസ്കാരം നേടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ വോയ്സ് ഓഫ് കസ്റ്റമർ പുരസ്കാരമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കിയത്.
യാത്രക്കാരുടെ പ്രതികരണങ്ങൾ തേടി അതിന്റെ അടിസ്ഥാനത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തിയതിനാണ് പുരസ്കാരം. കോവിഡ് വ്യാപനത്തിനിടയിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളാണ് പുരസ്കാരത്തിന് പ്രധാനമായും പരിഗണിച്ചത്.
യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ചെക് ഇൻ അടക്കമുള്ള സേവനങ്ങൾക്കായി കോമൺ യൂസ് സെൽഫ് സർവീസ് , സുരക്ഷിത അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടം, പരിശോധനാ ക്രമീകരണങ്ങൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. കൂടാതെ അടുത്തിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ഇന്റഗ്രറ്റഡ് മാനേജ്മെന്റ് സിസ്റ്റംസ് സർട്ടിഫിക്കറ്റും ലഭിച്ചത്.
Read also: ചികിൽസക്കിടെ രക്ഷപെട്ട വിയ്യൂർ ജയിലിലെ തടവുകാരൻ പിടിയിൽ