അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി

By Team Member, Malabar News
attappadi
Ajwa Travels

പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും, ഊരുകളിലേക്ക് പ്രവേശിക്കുന്നതിനും പരിശോധന ഉണ്ടാകുമെന്ന് ഐടിഡിപി പ്രോജക്‌ട് ഓഫീസർ വികെ സുരേഷ് കുമാർ വ്യക്‌തമാക്കി.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഊരുനിവാസികൾ പുറത്ത് പോവാതിരിക്കാൻ അവർക്ക് ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഐടിഡിപി ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഊരുകളിലേക്ക് മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകൾ സജ്‌ജമാക്കി ഊരുകളിലേക്ക് ആവശ്യമായ വസ്‌തുക്കൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പ്രോജക്‌ട് ഓഫീസർ വ്യക്‌തമാക്കി.

Read also : ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം; എസ്‌വൈഎസ് ഡ്രൈഡേ സംഘടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE