സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; അടിമുടി മാറാന്‍ പഞ്ചായത്തുകള്‍

By Staff Reporter, Malabar News
Malabarnews_ep jayarajan
Ajwa Travels

കണ്ണൂര്‍: ജില്ലയിലെ പഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പഞ്ചായത്തിലെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി ഇ-ഗവേണന്‍സ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐഎല്‍ജിഎംഎസ്) ജില്ലാ തല ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.

രാവിലെ 10.30-ന് മന്ത്രി ഇപി ജയരാജനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കല്യാശേരി ജൂബിലി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ടിവി രാജേഷ് എംഎല്‍എയാണ് അദ്ധ്യക്ഷന്‍. ഓണ്‍ലൈനിലൂടെ ആയിരിക്കും മന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.
ഐഎല്‍ജിഎംഎസിന്റെ സോഫ്റ്റ്‌വെയർ പ്രവര്‍ത്തനം ആരംഭിക്കുന്നത്തോടെ ഫയല്‍ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത സ്വഭാവമുള്ള സംവിധാനം നിലവില്‍ വരും.

ഈ ഏകജാലക സംവിധാനത്തില്‍ ഫയലുകളും, സേവനങ്ങളും ഒറ്റ സോഫ്റ്റ്‌വെയറിലേക്ക് ചുരുക്കാന്‍ കഴിയും. ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഇതിലൂടെ ഏര്‍പ്പെടുത്താന്‍ കഴിയും. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനം ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാവും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE