ന്യൂഡെൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും കോവിഡ് സാഹചര്യത്തിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്.
ഇതിനിടെ രാജ്യത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം 153 ആയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ രാജ്യത്ത് 24 മണിക്കൂറിനിടെ 11,666 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി.
14,301 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. 1,03,73,606 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം 1,53,847 പേർക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് മൂലം ജീവൻ നഷ്ടമായത്. 123 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്തത്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യന്നത്.
Read Also: ആരോപണങ്ങൾക്ക് തെളിവില്ല; മുനവർ ഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു