‘ഹരിത’ സംസ്‌ഥാന കമ്മിറ്റി പിരിച്ചു വിടാൻ നീക്കം

By Staff Reporter, Malabar News
msfharitha-dissolve
Representational Image
Ajwa Travels

കോഴിക്കോട്: എംഎസ്‌എഫ്‌ വനിതാ വിഭാഗമായ ഹരിതയുടെ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ചൂണ്ടികാണിക്കുന്നു. ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളോട് വിശദീകരണം തേടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലൈംഗിക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സംഘടനയിൽ നേരിടേണ്ടി വന്ന ലൈംഗിക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്‌ലിം സ്‌റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്.

ഇന്ന് രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്‌ലിം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം. എന്നാൽ പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു.

Read Also: ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതി വാദം കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE