ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതി വാദം കേൾക്കും

By Staff Reporter, Malabar News
Ebull jet brothers
Ajwa Travels

കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും സമൂഹത്തിന് നൽകുകയെന്നാണ് പോലീസിന്റെ വാദം.

പബ്ളിക് പ്രോസിക്യൂട്ടർ വിപി ശശീന്ദ്രനാണ് പോലീസിന് വേണ്ടി ഹരജി നൽകിയത്. ഹ‍രജിയിൽ ഇരുവരുടെയും വിശദീകരണം കോടതി ചോദിച്ചിരുന്നു. പോലീസ് കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാദം. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും കണ്ണൂർ ആർടി ഓഫിസിൽ എത്തിയതും, സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതും.

Read Also: ഗതാഗത നിയമലംഘനം; നാലര ലക്ഷത്തോളം വാഹനങ്ങൾ കരിമ്പട്ടികയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE