റാമിന്റെ സീതയായി മൃണാല്‍ താക്കൂര്‍; ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററെത്തി

By Staff Reporter, Malabar News
mrunal-thakur-dulquer-salmaan
Ajwa Travels

മലയാളത്തിന്റെ കുഞ്ഞിക്ക, ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിൽ ബോളിവുഡ് താരം മൃണാൽ താക്കൂർ നായിക. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായി എത്തുക.

മൃണാലിന്റെ ജൻമദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ദുൽഖർ സൽമാനും പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ‘ലഫ്റ്റ്നന്റ് റാം’ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. മൃണാല്‍ താക്കൂറിന്റെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രം കൂടിയാണിത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

ദുൽഖറിനെ മനസിൽ കണ്ട് എഴുതിയ കഥാപാത്രമാണ് ‘റാം’ എന്നും മറ്റൊരു നടനെയും ആ വേഷത്തിനായി ആലോചിച്ചിരുന്നില്ലെന്നും സംവിധായകൻ ഹനു രാഘവപ്പുഡി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രിയങ്ക ദത്ത് നിർമിക്കുന്ന ചിത്രം മലയാളം, തെലുഗു, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യും.

mrunal thakur
മൃണാല്‍ താക്കൂര്‍

അതേസമയം സിനിമയുടെ ചിത്രീകരണം കശ്‌മീരിൽ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഒരു ഹിസ്‌റ്റോറിക്കൽ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തെ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്‌റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Read Also: ഇവിടെ പഴയ ശവക്കല്ലറകൾ കണ്ടെത്തുന്നത് ചെമ്മരിയാടുകളാണ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE