നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ബിജെപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന് എംടി രമേശ്

By Trainee Reporter, Malabar News
MT Ramesh against health minister
Ajwa Travels

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ജനറൽ സെക്രട്ടറി എംടി രമേശ്. ബിജെപിയെ ഇല്ലാതാക്കാനാണ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് എതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ നാളെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ സമരജ്വാല സംഘടിപ്പിക്കുമെന്നും എംടി രമേശ് അറിയിച്ചു.

പാർട്ടി സംസ്‌ഥാന അധ്യക്ഷൻ അഖിലേന്ത്യാ അധ്യക്ഷനെ കാണുന്നതിൽ ഞങ്ങൾക്ക് പുതുമയില്ല, നിങ്ങൾക്ക് പുതുമയുണ്ടാകും, അത് ബിജെപിയുടെ വിഷയമല്ല, എംടി രമേശ് പറഞ്ഞു. ബിജെപിക്കെതിരെ കള്ളക്കഥകൾ മെനയുന്നത് ഇതാദ്യമായല്ല, ബിജെപിയെ ഇല്ലാതാക്കാൻ സിപിഎം പലതവണ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാർട്ടിയെ ഒന്നും ചെയ്യാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇനി എത്ര ശ്രമിച്ചാലും ബിജെപിയെ ഒന്നും ചെയ്യാൻ സർക്കാരിനോ സിപിഎമ്മിനോ സാധിക്കില്ലെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.

Read also: സ്‌ഥാനമൊഴിയും മുൻപ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE