ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം; മുഹമ്മദ് റിയാസ് പ്രസിഡണ്ട് സ്‌ഥാനമൊഴിയും

By Web Desk, Malabar News
Controversial order quashed
Ajwa Travels

തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം. കേന്ദ്ര-സംസ്‌ഥാന നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടക്കുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡണ്ടായ മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥാനമൊഴിയും.

സംസ്‌ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച ചേരുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡണ്ടിനെ തീരുമാനിക്കുമെന്നാണ് വിവരം. സംസ്‌ഥാന സെക്രട്ടറി എഎ റഹീം, ജെയ്‌ക് സി തോമസ് എന്നിവര്‍ ദേശീയ സെന്ററിലേക്ക് മാറും.

റിയാസ് സ്‌ഥാനമൊഴിയുന്ന പശ്‌ചാത്തലത്തില്‍ എഎ റഹീം പുതിയ ദേശീയ പ്രസിഡണ്ടാകാനാണ് സാധ്യത. 2017ലാണ് റിയാസ് ഈ സ്‌ഥാനത്തേക്ക്‌ എത്തുന്നത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട്‌ സ്‌ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.

National News: ഡെൽഹിയിൽ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE