മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്‌ളബിലേക്ക് അടുക്കുന്നു

By Staff Reporter, Malabar News
90 croreMukesh Ambani retains top spot in rich list
Mukesh Ambani
Ajwa Travels

ന്യൂഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ളബിലേക്ക്. ബ്ളൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 92.6 ബില്യൺ (6,76,725 കോടി രൂപ) ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി.

രാജ്യത്തെ സമ്പന്നരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്‌തിയിൽ 2021ൽ മാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12ആം സ്‌ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ളത്.

പുതിയ ജിയോ ഫോൺ സെപ്റ്റംബർ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസിന്റെ ഓഹരി വിലയിൽ കഴിഞ്ഞയാഴ്‌ച വൻ കുതിപ്പുണ്ടായത്. എനർജി മേഖലയിലേക്കുള്ള ചുവടുവെപ്പും ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും കമ്പനിക്ക് നേട്ടമായി.

Read Also: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ്; ഇന്ന് അവസാന ദിനം, ഇംഗ്ളണ്ടിന് മേൽക്കൈ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE