മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; പട്ടിക പുറത്തുവിട്ട് ബ്ളൂംബർഗ്

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ളൂംബർഗ്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമതാണ് മുകേഷ് അംബാനിയുടെ സ്‌ഥാനം.

99.7 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്‌തി. തൊട്ടുപിന്നിൽ ഗൗതം അദാനിയാണ്. ഒൻപതാം സ്‌ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്‌തി 98.7 ബില്യൺ ഡോളറാണ്.

അതേസമയം ഇലോൺ മസ്‌ക് തന്നെയാണ് പതിവ് പോലെ അതി സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. 227.5 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്‌തി. ജെഫ് ബെസോസ്, ബർണാഡ് അർണോൾട്, ബിൽ ഗേറ്റ്‌സ്, വാരൺ ബഫറ്റ്, ലാരി പേജ്, സർജി ബ്രിൻ എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള സ്‌ഥാനക്കാർ.

വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി, എച്ച്‌സിഎൽ സ്‌ഥാപകൻ ശിവ് നാടാർ, ലക്ഷ്‌മി മിത്തൽ, രാധാകൃഷ്‌ണൻ ദമിനി, ഉദയ് കൊടക്, ദിലീപ് ഷാംഗ്‌വി എന്നിവരാണ് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നാലെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ധനികർ.

Most Read: ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം; കേന്ദ്രമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE