കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് അതിസമ്പന്നരുടെ ആസ്‌തിയില്‍ ഉയര്‍ച്ച

By Team Member, Malabar News
Malabarnews_mukesh ambani
മുകേഷ് അംബാനി
Ajwa Travels

ന്യൂ ഡെല്‍ഹി : കോവിഡ് കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസതിയിലൂടെ മുന്നോട്ട് പോകുമ്പോഴും രാജ്യത്തെ അതിസമ്പന്നരുടെ ആസ്‌തിയില്‍ 20 ശതമാനം വര്‍ദ്ധയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐഐഎഫ്എല്‍ ഹെല്‍ത്ത് ഹുറൂണ്‍ റിച്ച് ലിസ്റ്റ് 2020 ലാണ് സമ്പന്നരുടെ ഉയര്‍ന്ന ആസ്‌തി വ്യക്തമാക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 1000 കോടിയിലേറെ ആസ്‌തിയുള്ള 828 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 94 പേരുടെ വര്‍ധനയാണ് ഇത്തവണ ഈ വിഭാഗത്തില്‍ ഉണ്ടായത്.

അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും അദ്ദേഹം തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 6.58 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ ആസ്‌തി. ഈ ഒരു വര്‍ഷം കൊണ്ട് തന്നെ 73 ശതമാനം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആസ്‌തിയില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ തന്നെ അതിസമ്പന്നരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് മുകേഷ് അംബാനി.

Read also : കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

പട്ടികയില്‍ മുന്നിലുള്ള മലയാളി എംഎ യൂസഫലിയാണ്. 42700 കോടിയുടെ ആസ്‌തിയുമായി അദ്ദേഹം പട്ടികയില്‍ 19 ആം സ്ഥാനത്താണ്. 22400 കോടിയുടെ ആസ്‌തിയുമായി 45 ആം സ്ഥാനത്തുള്ളത് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെംസ് എഡ്യൂക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കിയാണ്. കൂടാതെ 56 ആം സ്ഥാനത്ത് 18100 കോടിയുടെ ആസ്‌തിയുമായി ക്രിസ് ഗോപാലകൃഷ്‌ണനും, 71 ആം സ്ഥാനത്ത് 15600 കോടിയുടെ ആസ്‌തിയുമായി ശോഭാ ഗ്രൂപ്പിന്റെ പിഎന്‍സി മേനോനും, 76 ആം സ്ഥാനത്ത് 14500 കോടിയുടെ ആസ്‌തിയുമായി വിപിഎസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകന്‍ ഷംസീര്‍ വയലിലും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 99 ആം സ്ഥാനത്ത് 12000 കോടിയുടെ ആസ്‌തിയുമായി ജോയ് ആലുക്കാസ്, ഇന്‍ഫോസിസിന്റെ എസ്ഡി ഷിബുലാല്‍ എന്നീ മലയാളികളും പട്ടികയിലുണ്ട്.

പട്ടികയിലുള്ള ആകെ സമ്പന്നര്‍ 828 പേരാണ്. ഇവരുടെ സംയോജിത ആസ്‌തി 821 ബില്യണ്‍ ഡോളറാണ്. അതായത് 60.59 ലക്ഷം കോടി രൂപ. 2019 നെ അപേക്ഷിച്ച് 140 ബില്യണ്‍ ഡോളറിന്റെ ആസ്‌തിയാണ് 2020 ല്‍ ഉണ്ടായിട്ടുള്ളത്. ആസ്‌തിയില്‍ 115 ശതമാനം വളര്‍ച്ചയോടെ ആദ്യ നൂറിലേക്കെത്താന്‍ മലയാളിയായ ബൈജു രവീന്ദ്രനും സാധിച്ചിട്ടുണ്ട്. തിങ്ക് ആന്‍ഡ് ലേണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ അദ്ദേഹത്തിന്റെ ആസ്‌തി 20400 ആയി ഉയര്‍ന്നിട്ടുണ്ട്.

Read also : രണ്ടാം സിറോ സര്‍വേ പുറത്ത്: 10 വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE