കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

By News Desk, Malabar News
Kuwait's New King
ഷെയ്ഖ് നവാഫ് അമീറായി സത്യപ്രതിജ്ഞ ചെയ്യുന്നു
Ajwa Travels

കുവൈത്ത്: രാജ്യത്ത് രാവിലെ 11 മണിക്ക് കൂടിയ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബാഹ് പുതിയ അമീറായി സ്ഥാനമേറ്റു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരമാണ് ഷെയ്ഖ് നവാഫ് കുവൈത്തിന്റെ 16-ാമത്തെ അമീറായി പ്രതിജ്ഞ ചെയ്‌തത്.

ഇന്നലെ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബായുടെ മരണവിവരം അറിഞ്ഞ ശേഷം കൂടിയ അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഷെയ്ഖ് നവാഫിനെ അമീറായി തെരഞ്ഞെടുത്തത്. 83-കാരനായ അദ്ദേഹം കഴിഞ്ഞ 14 വര്‍ഷമായി കിരീടാവകാശിയായി അധികാരത്തിലുണ്ട്.

Related News: കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

ഉപ പ്രധാനവകുപ്പ് മന്ത്രി, ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാര്‍ഡ്, ഉപമേധാവി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 18 ന് മുന്‍ അമീര്‍ ഷെയ്ഖ് സബാഹ് ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയപ്പോള്‍ തന്നെ സുപ്രധാനമായ അധികാരങ്ങള്‍ കിരീടാവകാശിയായ ഷെയ്ഖ് നവാഫിന് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE