കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

By Trainee Reporter, Malabar News
Malabar News_ kuwait ameer
ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ്
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് വിട പറഞ്ഞത്. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി ജൂലൈ 23നാണ് അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെട്ടത്. 2006 ജനുവരി 29നാണ് ശൈഖ് സബാഹ് കുവൈത്തിന്റെ അമീറായി സ്ഥാനമേറ്റത്. ശൈഖ് ജാബിര്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഇദ്ദേഹം കുവൈത്ത് ഭരണാധികാരിയായത്.

1929 ജൂണ്‍ 26ന് ശൈഖ് അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നാലാമത്തെ മകനായി ജനിച്ചു. യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം കുവൈത്തില്‍ തിരിച്ചെത്തിയ ശൈഖ് സബാഹ്, 1954ല്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി. മൂന്നുവര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തു. ഈ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്‌ക്കാരിക പ്രസിദ്ധീകരണമായ ‘അല്‍ അറബി‘ തുടങ്ങിയത്. 1963 മുതല്‍ 2003വരെ നാല്‍പ്പതു വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. കുവൈത്തിന്റെ വിദേശകാര്യ നയത്തിന്റെ ശില്‍പ്പി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

Read also: സർക്കാർ ജീവനക്കാരായ വിദേശികളെ തിരിച്ചെത്തിക്കും; കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE