സർക്കാർ ജീവനക്കാരായ വിദേശികളെ തിരിച്ചെത്തിക്കും; കുവൈത്ത്

By Desk Reporter, Malabar News
Kuwait_2020 Sep 06
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കുടുങ്ങിയ വിദേശികളായ സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി കുവൈത്ത്. ഇതിനായി സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് കുവൈത്ത് സർക്കാർ നിർദ്ദേശം നൽകി. സാമൂഹ്യക്ഷേമ സാമ്പത്തികാസൂത്രണകാര്യ മന്ത്രി മറിയം അൽ അഖീലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് ചുമതല.

അടിയന്തിര സേവനം ആവശ്യമുള്ള വിദേശ ജീവനക്കാരെ രാജ്യത്തു തിരിച്ചെത്തിക്കാനാണ് നീക്കം. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങിയ പ്രവാസി ജീവനക്കാരെ മുൻഗണനാടിസ്ഥാനത്തിൽ തിരികെ എത്തിക്കും. ഇതിനായി വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടിൽ കുടുങ്ങിയ ജീവനക്കാരുടെ മുൻഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി. ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയായിരിക്കും ആദ്യം തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE