മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി

By Web Desk, Malabar News
Mullapperiyar Dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നിരുന്ന എല്ലാ ഷട്ടറുകളും ഇന്ന് പകൽ 11 മണിയോടെ അടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ജലനിരപ്പ് 142 അടിയിലെത്തിയത്.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. 1867 ഘന അടി വെള്ളമാണ് നിലവിൽ ടണൽ വഴി തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകണമെന്ന ആവശ്യം തമിഴ്‌നാട് ഇത്തവണയും പരിഗണിച്ചില്ല.

ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് പുലർച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാ​ഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി.

National News: സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; കർഷക നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE