മുംബൈ : കൊങ്കണ്‍ മേഖലയില്‍ റായ്ഗഡ് ജില്ലയിലെ മഹാഡില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണു. അഞ്ചു നിലകളിലായുള്ള 30 ഫ്ലാറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ യാണ് അപകടം നടന്നത്.
25 പേരെ ഇതുവരെ രക്ഷപെടുത്തി. 70 ല്‍ അധികം ആളുകള്‍ ഇപ്പോഴും ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.
കനത്ത മഴയിലാണ് ഫ്ലാറ്റ് തകര്‍ന്നു വീണത്. അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മൂന്നു നിലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.