ഗോവൻ വെല്ലുവിളി മറികടക്കാൻ മുംബൈ ഇന്നിറങ്ങും

By Staff Reporter, Malabar News
goa-mumbai
Ajwa Travels

വാസ്‌കോ: ഐഎസ്എല്ലിൽ ഏറ്റവും മികച്ച രീതിയിൽ ആക്രമണ ഫുട്ബോൾ കാഴ്‌ചവെക്കുന്ന ടീമുകളായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും നേർക്കുനേർ. ഇന്ന് ജയിച്ചാൽ മുംബൈക്ക് പ്ളേ ഓഫ് ഉറപ്പിക്കാം.

അതേസമയം ഗോവക്ക് ഇന്ന് നിർണായകമാണ്. ജയിച്ചാൽ അവർ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തും. മുൻ ഗോവൻ കോച്ചായിരുന്ന സെർജിയോ ലോബേറക്ക് കീഴിൽ ഇറങ്ങുന്ന മുംബൈ സിറ്റി കടലാസിലും കളിക്കളത്തിലും കരുത്തരാണ്.

നോര്‍ത്ത് ഈസ്‌റ്റിന് മുന്നില്‍ രണ്ടുവട്ടം വീണതൊഴിച്ചാല്‍ സീസണില്‍ മറ്റു ടീമുകളേക്കാൾ ഏറെ മുന്നിലാണ് മുംബൈ സിറ്റി. പത്ത് ജയം നേടിയ ഏക ടീമും അവരാണ്. ഏറ്റവും കുറവ് ഗോളുകൾ അവരാണ് വഴങ്ങിയത്. എന്നാല്‍ കഴിഞ്ഞ എട്ട് മൽസരങ്ങള്‍ തോറ്റിട്ടില്ലാത്ത ഗോവയും മോശമല്ല. 15 കളികളിൽ 5 ജയമാണ് അവർ നേടിയത്. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുക.

Read Also: ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE