പി ജയരാജൻ വധശ്രമകേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

By Syndicated , Malabar News
Ajwa Travels

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമത്തെ തുടര്‍ന്നുണ്ടായ കേസിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെ വിടുന്നതായി കോടതി ഉത്തരവിട്ടത്.

അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്,അനസ്, റൗഫ്, സക്കരിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പി ജയരാജന്‍, ടിവി രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20ന് തളിപ്പറമ്പ് അരിയില്‍ പ്രദേശത്ത് വച്ച് വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്.

Read also: ശബരിമല- പൗരത്വ സമരങ്ങൾ; ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE