ശബരിമല- പൗരത്വ സമരങ്ങൾ; ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

By Web Desk, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദ​ഗതി എന്നിവക്കെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ​ഗുരുതര- ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനായി സർക്കാർ തലത്തിൽ നടപടികൾ വേ​ഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

കേസുകളുടെ നിലവിലെ സ്‌ഥിതിയും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈം ബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത 836 കേസുകളിൽ 13 കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചതെന്ന് വിഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെ‌ട്ട് 2636 കേസുകളാണ് സംസ്‌ഥാനത്ത് ആകെ രജിസ്‌റ്റർ ചെയ്‌തത്‌.

ക്രിമിനൽ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കേണ്ടതില്ല. മറ്റു കേസുകളിൽ സ‍ർക്കാർ വേ​ഗത്തിൽ നടപടിയെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ വിഷയത്തിൽ സർക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകി.

Also Read: കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE