മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി മോയിൻകുട്ടി അന്തരിച്ചു

By Desk Reporter, Malabar News
C-Moinkutty_2020-Nov-09
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ സി മോയിൻകുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 2011ൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്ന്​ വിജയിച്ചാണ്​ മോയിൻ കുട്ടി അവസാനമായി നിയമസഭയിലെത്തുന്നത്​. 1996ൽ കൊടുവള്ളി എംഎൽഎ ആയിരുന്നു. 2001ലും 2011ലും​ തിരുവമ്പാടി മണ്ഡലത്തെയും പ്രതിനിധീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി, ഖജാൻജി അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട് മക്കാം ട്രസ്‌റ്റ് പ്രസിഡണ്ട്, താമരശ്ശേരി ടൗൺകുന്നിക്കൽ പളളിക്കമ്മറ്റി പ്രസിഡണ്ട്, കേരളാ സ്‌റ്റേറ്റ് റൂറൽ ഡവലപ്പ്മന്റ് ബോർഡ് അംഗം, കെഎസ്ആർടിസി അഡ്വൈസറി ബോർഡ് അംഗം, താമരശ്ശേരി സിഎച്ച് സെന്റർ പ്രസിഡണ്ട് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ പിസി അഹമ്മദ് കുട്ടി ഹാജി. മാതാവ്: കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കൾ: അൻസാർ അഹമ്മദ്, മുബീന, ഹസീന. സഹോദരങ്ങൾ: പിസി അബ്ദുൽ ഹമീദ് (റിട്ട. ഇ എസ് ഐ കമ്മീഷണർ ), പി സി ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി ), പിസി അബ്‌ദുൽ റഷീദ് (ആർകിടെക് കോഴിക്കോട് ), അബ്‌ദുൽ നാസർ ഓടങ്ങൽ (വേവ്‌സ് സലൂൺ), ആയിശു നെരോത്ത് റാബിയ മേപ്പയ്യൂർ, നസീമ പെരിന്തൽമണ്ണ. കബറടക്കം ഉച്ചക്ക്​ ഒരു മണിക്ക്​.

Kerala News:  ഷോർട്ട് സർക്യൂട്ട് വാദം തള്ളി അന്തിമ റിപ്പോർട്ട്; തീപിടിത്തം ഉണ്ടായിടത്ത് രണ്ട് മദ്യക്കുപ്പികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE