മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ

By Film Desk, Malabar News
Ajwa Travels

കാഴ്‌ചക്കാരിൽ ഭയമുണർത്താൻ ‘പിസാസ് 2‘ വരുന്നു. തമിഴ് സംവിധായകൻ മിഷ്‌കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ ‘പിസാസി’ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്. മിഷ്‌കിന്റെ സംവിധാന മികവ് വരച്ചു കാട്ടുന്നതാണ് ടീസർ.

ആൻഡ്രിയ ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ‘സൈക്കോ’ ഫെയിം രാജ്‌കുമാർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നടി ഷംന കാസിമും ചിത്രത്തിലുണ്ട്. വിജയ് സേതുപതിയും ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്.

റോക്ക്ഫോർട്ട് എന്റർടൈൻമെൻസാണ് ‘പിസാസ് 2‘ നിർമിക്കുന്നത്. ചിത്രത്തിന് ഈണം പകരുന്നത് കാർത്തിക് രാജയാണ്.

Most Read: മലപ്പുറത്ത് യുവതികളെ മർദിച്ച സംഭവം; മുൻ‌കൂർ ജാമ്യം തേടി പ്രതി കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE