‘നൻപകൽ നേരത്ത് മയക്കം’; മമ്മൂട്ടി-ലിജോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

By Staff Reporter, Malabar News
mammootty-lijo-jose-pellissery
Ajwa Travels

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻ പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്‌കാരം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ ചുരുളിയുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ഈ സിനിമയ്‌ക്കും തിരക്കഥ ഒരുക്കുന്നത്. ലിജോയുടേതാണ് കഥ.

മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിന്റെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമിക്കുക. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌ത തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തമിഴ്‌നാടാണ് സിനിമയുടെ പശ്‌ചാത്തലം. സിനിമയിൽ തമിഴ്, മലയാളം സംഭാഷണങ്ങൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: ഇന്ത്യയിലെ ആദ്യത്തെ ‘റൂഫ് ടോപ് ഡ്രൈവ് ഇൻ തിയേറ്റർ’ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE