കർഷക സംഘടനകളുടെ ദേശീയ സമ്മേളനം മെയ് 20 മുതൽ തിരുവനന്തപുരത്ത്

By Trainee Reporter, Malabar News
National Conference of Farmers'
Reprsentational Image
Ajwa Travels

ന്യൂഡെൽഹി: കർഷക സംഘടനകളുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കും. മെയ്‌ 20 മുതൽ 22 വരെയാണ് ദേശീയ സമ്മേളനം നടക്കുക. കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്താനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

ഡെൽഹി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്‌ത കിസാൻ മോർച്ച, രാഷ്‌ട്രീയ കിസാൻ മഹാസംഘ് എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. കർഷകർക്ക് മുൻപ് നൽകിയ ഉറപ്പുകളിൽ നിന്ന് കേന്ദ്രം പിന്നാക്കം പോയതിന്റെ പശ്‌ചാത്തലത്തിലാണ്‌ പ്രക്ഷോഭം പുനരാരംഭിക്കാൻ ആലോചിക്കുന്നത്.

മൽസ്യത്തൊഴിലാളികൾ, വ്യാപാരികൾ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരും പ്രക്ഷോഭത്തിൽ അണിനിരത്തും. ഡെൽഹി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കർഷക നേതാക്കളായ ദർശൻ പാൽ, ശിവകുമാർ കക്ക, യോഗേന്ദ്ര യാദവ്, ജഗജിത് സിങ് ദല്ലേവാൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെവി ബിജു, ജനറൽ കൺവീനർ ജോൺ ജോസഫ് എന്നിവർ അറിയിച്ചു.

Most Read: മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE