മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്

By Trainee Reporter, Malabar News
Balakrishnan also went to the US
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്‌ചയാകും കോടിയേരിയുടെ യാത്ര. രണ്ടാഴ്‌ചത്തെ ചികിൽസക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറി ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.

മുഖ്യമന്ത്രി യാത്ര തിരിച്ചു രണ്ടോ മൂന്നോ ദിവസത്തിന് ശേഷം കോടിയേരിയും അമേരിക്കയിൽ എത്തും. ഈ മാസം 23ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി മെയ് പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന. യുഎസിൽ മിനസോട്ടയിലെ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി ചികിൽസ നടത്തുന്നത്.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസക്കായി അമേരിക്കയിലേക്ക് പോകുന്നത്. 2018ൽ ആണ് ആദ്യമായി ചികിൽസക്ക് പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26 വരെ വരെയാണ് അമേരിക്കയിൽ പോയത്. അതേസമയം, ജനുവരി 11 മുതൽ 26 വരെയുള്ള അമേരിക്കയിലെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ പൊതുഭരണ വിഭാഗം പണം അനുവദിച്ചത്. പിന്നീട് വാസ്‌തുതാപരമായ പിശകുകൾ ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Most Read: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE