നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ 13ന് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

By Trainee Reporter, Malabar News
congress 
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫിസുകൾക്ക് മുമ്പിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി രാഹുൽഗാന്ധിയുടെ മൊഴി എടുക്കുന്നതിനാലാണ് പ്രതിഷേധം നടത്തുന്നത്.

കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ രാഹുൽ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാർച്ചോടെയാകുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാര്‍, എംപിമാര്‍, പിസിസി അധ്യക്ഷൻമാര്‍ തുടങ്ങിയവർ മാർച്ചിൽ അണിനിരക്കും.

ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ന് ഡെൽഹിയിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇഡി നടപടിയെ രാഷ്‌ട്രീയ പ്രേരിതം എന്ന പ്രചാരണത്തിലൂടെ നേരിടാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. അതേസമയം ഹാജരാകാന്‍ മൂന്നാഴ്‌ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.

Most Read: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE