നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ അടിയന്തിര പ്രമേയവുമായി കോൺഗ്രസ്

By Trainee Reporter, Malabar News
National Herald case
Ajwa Travels

ന്യൂഡെൽഹി: രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തിര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവെച്ചു വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുക.

ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഡെൽഹിയിലും എല്ലാ സംസ്‌ഥാന തലസ്‌ഥാനങ്ങളിലും പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. 25000ൽ കുറയാതെ പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. എംപിമാർ ഡെൽഹിയിൽ പ്രതിഷേധിക്കും.

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിക്കുന്നത് വരെ പ്രതിഷേധം സംഘടിപ്പിക്കും. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.

Most Read: സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി; ഏറ്റവും കൂടുതൽ തൃശൂരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE