സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി; ഏറ്റവും കൂടുതൽ തൃശൂരിൽ

By Trainee Reporter, Malabar News
Liquor shops in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത് തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരിൽ ആരംഭിക്കുക.

തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസർഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകൾ വീതമാണ് ഇരുജില്ലകളിലും തുറക്കുക. നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിഞ്ഞ വർഷം കേരള ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ബെവ്‌കോയുടെ നിർദ്ദേശം പരിഗണിക്കാനും സർക്കാറിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ബെവ്‌കോയുടെ ശുപാർശ സർക്കാർ അംഗീകരിക്കുക ആയിരുന്നു. ഔട്ട്‌ലെറ്റുകളിൽ നിലവിലെ 267ൽ നിന്ന് രണ്ടു മടങ്ങ് വർധനയാണ് ഉണ്ടാകുക. 175 പുതിയ ഔട്ട്‌ലെറ്റുകളും മുൻ യുഡിഎഫ് സർക്കാർ പൂട്ടിയ 68 എണ്ണവും പുനരാരംഭിക്കാനാണ് അനുമതി നൽകിയത്.

Most Read: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.65 അടിയായി; ആദ്യമുന്നറിയിപ്പ് നൽകി തമിഴ്നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE