മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.65 അടിയായി; ആദ്യമുന്നറിയിപ്പ് നൽകി തമിഴ്നാട്

By Trainee Reporter, Malabar News
Water Level In Mullapperiyar Dam Is In Maximum
Ajwa Travels

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ കളക്‌ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ ഇന്നും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിക്ക് പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്ക്-കിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും മഹാരാഷ്‌ട്ര മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് കനത്ത മഴക്ക് കാരണം. ന്യൂനമർദ്ദങ്ങൾ അകലുന്നതിനാൽ നാളെയോടെ മഴയുടെ ശക്‌തി കുറയുമെന്നാണ് പ്രവചനം.

Most Read: സംസ്‌ഥാനത്ത്‌ വ്യാജ ലോട്ടറി തട്ടിപ്പ് സജീവം; മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE