ചിരഞ്‌ജീവി- കെഎസ് രവീന്ദ്ര ചിത്രത്തിൽ വില്ലനായി നവാസുദ്ദീന്‍ സിദ്ദീഖി

By Staff Reporter, Malabar News
chiranjeevi-nawazuddin new movie
Ajwa Travels

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘പേട്ട’യിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് കാലെടുത്തുവെച്ച ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖി ചിരഞ്‌ജീവി ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നു. ‘പേട്ട’യിൽ രജനികാന്തിന്റെ വില്ലനായി തിളങ്ങിയ താരം തെലുങ്കിലും വിജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

കെഎസ് രവീന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്‌ജീവിയുടെ 154ആമത്തെ ചിത്രം കൂടിയാണിത്. അതേസമയം മൈത്രി മൂവീസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംവിധായകന്‍ രവീന്ദ്ര ഫോണിലൂടെ നവാസുദ്ദീന് സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം സിനിമയിലുണ്ടെന്ന ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. മറ്റ് ഭാഷകളിലെ താരങ്ങളെയും സിനിമയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് സൂചന.

ഈ വർഷം അവസാനമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ എന്നാണ് വിവരം. നിലവിൽ കൊര്‍ട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’യുടെ ചിത്രീകരണത്തിലാണ് ചിരഞ്‌ജീവി.

Most Read: തെരുവ് നായകൾക്കും ബഹുമാനം നൽകണം, അവയ്‌ക്കും ഭക്ഷണത്തിന് അവകാശമുണ്ട്; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE