നയന്‍താരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍

By Staff Reporter, Malabar News
kolamav kokila hindi remake
Ajwa Travels

2018ല്‍ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായികയായെത്തുന്നത്.

നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി ഡ്രഗ് റാക്കറ്റിന്റെ കണ്ണിയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ‘കോലമാവ് കോകില’ സംവിധാനം ചെയ്‌തത്. ചിത്രം ബോളിവുഡില്‍ ഒരുക്കുന്നത് സിദ്ധാര്‍ഥ സെന്‍ ഗുപ്‌തയാണ്.

ഉത്തരേന്ത്യന്‍ പശ്‌ചാത്തലത്തില്‍ ആകും എല്ലാത്തരം ആളുകള്‍ക്കും ആസ്വാദകരമാകുന്ന രീതിയിലുള്ള ഈ ചിത്രം ഒരുങ്ങുക എന്നാണ് അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഷെഡ്യൂള്‍ പഞ്ചാബിലാകും ചിത്രീകരിക്കുക എന്ന് ‘മിഡ് ഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 45 ദിവസത്തോളം ഇവിടെ ഷൂട്ടിംഗ് ഉണ്ടാകുമെന്നും പിന്നീട് വിവിധയിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നീക്കമെന്നുമാണ് ലഭിക്കുന്ന വിവരം.

ഒരു ഇടത്തരം കുടുംബത്തില്‍ നിന്നും വരുന്ന ഒരു പെണ്‍കുട്ടിക്ക് അസാധാരണമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നതും അതിനെ അവള്‍ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. നയന്‍താര ടൈറ്റില്‍ കഥാപാത്രത്തിലെത്തിയ ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ഒന്നടങ്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ചിത്രത്തിന് ലഭിച്ച വിജയം ബോളിവുഡിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ് ജാന്‍വി കപൂര്‍ എന്നാണ് അറിയുന്നത്. അതേസമയം കോവിഡ് സാഹചര്യത്തില്‍ സെറ്റുകളില്‍ സുരക്ഷാ-പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Read Also: പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; ‘തീര്‍പ്പ്’ ഉടന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE