മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ എന്ന ചിത്രത്തിനായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു. ‘ലൂസിഫറി’ന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
‘കമ്മാരസംഭവ’ത്തിനുശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തീര്‍പ്പ്’. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. നടന് പൃഥ്വിരാജ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തില്‍ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also: മഴ; ഇന്ത്യയുടെ പരിശീലന സെഷന് ഒഴിവാക്കി