എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍

By Trainee Reporter, Malabar News
NDRF IN kerala_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്‍ഡിആര്‍എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ ശക്തമായാല്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിപ്പിക്കും.

കേരളത്തില്‍  8 ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related news: അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

നാളെ 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് മുന്നറിയിപ്പ് ഇല്ലാത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ഈ മാസം 23 വരെ ശക്തമായ മഴ തുടരുമെന്നാണ് സൂചനകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE